തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. സി.വി. വർഗീസിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രെഡിഡന്റിന് നേരെ പൊലീസ് സാന്നിധ്യത്തിലായിരുന്നു വധഭീഷണി. എന്നിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാവാത്തത് നാട്ടിൽ ഇരട്ട നീതിയാണെന്നുള്ളതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഐ. ബെന്നി, ലീലമ്മ ജോസ്, ടി.ജെ. പീറ്റർ, ചാർളി ആന്റണി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, നിഷ സോമൻ, എം.കെ. ഷാഹുൽ എന്നിവർ പ്രസംഗിച്ചു. രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിനു പി.ജെ. തോമസ്, ബോസ് തളിയചിറ, കെ.കെ. തോമസ്, സെബാസ്റ്റ്യൻ കെ. ജോസ്, ജോർജ് താന്നിക്കൻ, കെ.പി. റോയ്, കെ. ദീപക്, എ.കെ. സുഭാഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.