ഇടുക്കി: വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഇടുക്കി ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പാമ്പനാർ ഗവ. ഹൈസ്‌കൂളിൽ നിയമ ബോധവത്കരണ പരിപാടി നടത്തി. ഹെഡ്മാസ്റ്റർ എം. രമേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല ശിശു സംരക്ഷണ ഓഫീസർ എം.ജി. ഗീത,​ അഴുത ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർ ബി. സുമ,​ പി.ടി.എ പ്രസിഡന്റ് ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട നിയമസംവിധാനങ്ങൾ, ബാല സംരക്ഷണ സംവിധാനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പീരുമേട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ അഡ്വ .കെ. വിജയൻ,​ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോൺ ഇൻസ്റ്റിറ്റിയൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ് എന്നിവർ ക്ലാസ് നയിച്ചു. സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർ റെനി തോമസ് നന്ദി പറഞ്ഞു. ശരണ ബാല്യം പദ്ധതി റെസ്‌ക്യൂ ഓഫീസർ കിരൺ കെ. പൗലോസ്, അദ്ധ്യാപകർ , അനദ്ധ്യാപകർ, കുട്ടികൾ,​ രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.