തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് ലോഫ്ലോർ എസി ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ രാവിലെയും ഉച്ചകഴിഞ്ഞുമാണ് സർവീസ് നടത്തുന്നത്. മൂന്ന് ബസ് തൊടുപുഴ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുള്ളത്. അതിലൊന്നാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ബാക്കി ബസുകൾ കൂടിയെത്തുന്നതോടെ തൃശൂരിലേക്കും സർവീസ് ആരംഭിക്കും. നേരത്തെ എട്ട് ലോഫ്ലോറും വോൾവോയുമടക്കം എട്ട് ബസുകളുണ്ടായിരുന്നു. കൊവിഡ് വന്നതോടെ ബസുകൾ തേവര ഡിപ്പോയിലേക്ക് കൊണ്ടുപോയിട്ട് തിരികെ നൽകിയിരുന്നില്ല. നേരത്തെ എറണാകുളത്തേക്കടക്കം രാവിലെ ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കടക്കം ലോഫ്ലോർ സർവീസ് വലിയ ഉപകാരമായിരുന്നു.