വണ്ടിപ്പെരിയാർ: ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻഷൻ വണ്ടിപ്പെരിയാറിൽ ചേർന്നു സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി കെ.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന വൈ.പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ. കേരളാപ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്.രാജൻ, എം. തങ്കദുരൈ, കെ.എം.മുഹമ്മദാലി, ആർ. വിനോദ് എന്നിവർ സംസാരിച്ചു. എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.