രാജാക്കാട്: ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ കാട്ടാനക്കൂട്ടം ഏലത്തോട്ടം നശിപ്പിച്ചു. കൂട്ടത്തോടെ എത്തിയ കാട്ടാന ഏലത്തോട്ടങ്ങളിൽ കറങ്ങി നടന്ന് ചവിട്ടിയും തുമ്പിക്കൈ കൊണ്ട് വലിച്ച് പറിച്ചുമാണ് നാശം വരുത്തിയത്. നിരവധി ആളുകളുടെ ഏലവും തോട്ടത്തിലെ ഷെഡ്ഡും നശിപ്പിച്ച കൂട്ടത്തിൽപ്പെടും. ശാന്തൻപാറയിൽ നിന്ന് വനപാലകരെത്തി ആനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചു.