 
നെടുങ്കണ്ടം : ജില്ലാ പഞ്ചായത്ത് 15.75 ലക്ഷം രൂപ ചിലവഴിച്ച് കല്ലാർ സ്‌കൂളിൽ ആധുനിക കളിമുറ്റം നിർമ്മിച്ചു. കളിമുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിർവ്വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൊടിയും ചെളിയും നിറഞ്ഞ സ്ഥലമാണ് ടൈൽ പാകി കളിമുറ്റമാക്കി മാറ്റിയത്. ദേശീയ നിലവാരമുള്ള ബാസ്‌ക്കറ്റ് ബോൾ, ഷട്ടിൽ ബാട്മിന്റൺ കോർട്ടുകൾ ഒരുക്കാൻ കഴിയുന്ന വിധമാണ് നിർമ്മിച്ചിട്ടുള്ളത്. . ചടങ്ങിൽ പാമ്പാടുംപാറ പഞ്ചായത്തു പ്രസിഡന്റ് എസ്. മോഹനൻ , പി.റ്റി.എ പ്രസിഡൻറ്റ് ജി. ബൈജു.പി.റ്റി.എ ഭാരവാഹികളായ ടി.എം. ജോൺ, ഷിജുകുമാർ,കെ.എം.ഷാജി, സനൽ മംഗലശ്ശേരിൽ, പ്രിൻസിപ്പാൾ മോൻസി ജോസഫ്, ഹെഡ്മിസ്ട്രസ് എം. സൽമ തുടങ്ങിയവർ പങ്കെടുത്തു.