പീരുമേട് :നെടുമ്പാശ്ശേരിയിൽനിന്ന് തൊടുപുഴ ഈരാറ്റുപേട്ട കൊക്കയാർ വഴിയുള്ള തേക്കടി ഹൈവേ യാഥാർത്ഥ്യമാകുന്നു .കൊക്കയാർ കൂട്ടിക്കൽ മുപ്പത്തി അഞ്ചാം മൈൽറോഡ് വീതി കൂട്ടി രണ്ടു വരി പാതയാക്കി ഉന്നത നിലവാരത്തോടെ പുനരുദ്ധാരണ പ്രവർത്തികൾ കൾ ആരംഭിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു .പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ആയി നടത്തിയ നിരന്തര ഇടപെടലിലൂടെ യാണ് ഈ ഉദ്യമത്തിനായി സർക്കാർ പത്തുകോടി രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ നിന്നും മൂവാറ്റുപുഴ -തൊടുപുഴ -ഈരാറ്റുപേട്ട -പൂഞ്ഞാർ -കൊക്കയാർ വഴി 35അഞ്ചാംമൈൽ പീരുമേട് -കുമളി വഴി തേക്കടിയിൽ എത്തുന്ന നിർദ്ദിഷ്ട പാത മലയോരമേഖലയുടെ വികസനത്തിനും ഗതാഗതരംഗത്തും വൻകുതിപ്പിന് സഹായകമാകും. വിമാനത്താവളവുമായി ബന്ധപ്പെടുത്തി ഉൾപ്പടെ വിനോദസഞ്ചാരികളെ തേക്കടിയിൽ വേഗത്തിൽ എത്തിക്കാനാകും എന്നതും കൂടുതൽ ഗുണകരമാകും.കോട്ടയം കുമളി പരമ്പരാഗത റോഡിൽ നിന്ന് വ്യത്യസ്ഥമായുള്ള പാത എന്നത് കൂടുതൽ വികസന സാദ്ധളതകളാണ് സൃഷ്ടിക്കുന്നത്.

നിർദിഷ്ട ഹൈവേ കുമളിയിൽ നിന്നും മൂന്നാറുമായി ബന്ധിപ്പിച്ചാൽ വേഗത്തിൽ മൂന്നാറിലെത്താൻ കഴിയുന്ന ഹൈവേകൂടിയാകും. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും തേക്കടി, രാമക്കൽമേട്, ആനയിറങ്കൽ ,മാട്ടുപെട്ടി വഴി മൂന്നാറിലെത്താൻ സാധിക്കുകയും ചെയ്യും. ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ദൂരത്തിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്താൻ കഴിയുമ്പോൾ ടൂറിസംരംഗത്ത് പ്രവചനാതീതമായ മുന്നേറ്റത്തിന് ഇടവരുത്തും. ഏലത്തോട്ടങ്ങൾ ഏറെയുള്ള വണ്ടൻമേട് ,ഉടുമ്പൻചോല നെടുങ്കണ്ടംഎന്നീ മലയോര ബന്ധിപ്പിക്കാൻ കഴിയുന്ന പാത കൂടിയായിരിക്കും നിർദ്ദിഷ്ട ഹൈവേ.