തൊടുപുഴ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ( കെ. പി. പി. എച്ച്. എ ) റവന്യു ജില്ലാ സമ്മേളനം ശനിയാഴ്ച്ച മാങ്കുളം എസ്. എം. യു. പി. സ്കൂളിൽ നടക്കും. രാവിലെ 10.30 ന് ജില്ലാ പ്രസിഡന്റ് പി. എം. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി. സെക്രട്ടറി അജി സ്കറിയ വിരമിക്കുന്ന അംഗങ്ങളെ ആദരിക്കും. സ്കൂൾ മാനേജർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ,സംഘടനാ നേതാക്കളായ ജയമോൾ മാത്യു, സെലിൻ ജോസഫ്, രാജേഷ് രാജൻ, ശ്രീജിത് ഡി. നായർ, സാൽജി ഇമ്മാനുവൽ, ടി. ടി. മാത്യു, ട്രിനിയമ്മ ജോർജ്, റോർജ്കുട്ടി ഇ. എസ്. ദീപു ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി കെ. ടി. തോബിയാസ് സ്വാഗതവുംജോയിന്റ് സെക്രട്ടറി ലാലി ജോർജ് നന്ദിയും പറയും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ. ടി. തോബിയാസ്, സംസ്ഥാന സമിതി അംഗം രാജേഷ് രാജൻ, വനിതാഫോറം കൺവീനർസാൽജി ഇമ്മാനുവൽ, സോളി ജോസഫ്, ഷിജു, ചാക്കോ, സിസ്റ്റർ ജൂലി മാണി എന്നിവർ പങ്കെടുത്തു.