തൊടുപുഴ: മരുമകളെ ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ വൃദ്ധനെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടമറ്റം കുറ്റിപ്പറമ്പിൽ ലാസറിനെ (70) യാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു മാസം മുമ്പായിരുന്നു സംഭവം. അസഭ്യം പറയുകയും ശാരീരികമായ ഉപദ്രവിച്ചെന്നും കാട്ടി മകന്റെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.