തൊടുപുഴ: വഴിത്തല സെന്റ് ആന്റണീസ് എൽ. പി. സ്കൂൾ ശതാബ്ദി സംഗമം നാളെ നടക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന സെമിനാർ ഡോ. എംവി. രാജേഷ് നയിക്കും. 4.30 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക രക്ഷകതൃസംഗമം ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൗമ്യ ,ബിൽജിപഞ്ചായത്തംഗം ആൻസി ജോജോ, എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. വിൽസൻ കുരുട്ടുപറമ്പിൽ, ശതാബ്ദി ജനറൽ കൺവീനർ തമ്പി എരുമേലിക്കര, അദ്ധ്യാപക പ്രതിനിധി ജയ്മോൻ, പി. ടി. എ പ്രസിഡന്റ് തോമസ് ജോസഫ്, ഹെഡ്മിസ്ട്രസ് ജയ്മോൾ സിറിയക്ക്, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.