prathikal
അറസ്റ്റിലായ പ്രതികൾ

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി മുറിച്ച കടത്തിയ കേസിൽ രണ്ട്പേരെ കൂടി വനംവകുപ്പ് പിടികൂടി. തോപ്രാംകുടി പൂമറ്റത്തിൽ ബിനു, തോപ്രാംകുടി മേരിഗിരി വെള്ളാകുന്നേൽ സജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം നെല്ലിപ്പാറകുടിയിൽ വിഷ്ണു, ഒഴുവത്തടം കട്ടേലാനിക്കൽ ഭാസി എന്നിവർ പിടിയിലായിരുന്നു. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ പ്രതി വിഷ്ണുവിന്റെ പക്കൽ നിന്നും 200 ഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികളും കണ്ടെത്തിയിരുന്നു.
കാട്ട് പോത്തിന്റെ ഇറച്ചി വ്യാപകമായി വില്പന നടത്തിയവരെയും ഇറച്ചി വാങ്ങിയവരേക്കുറിച്ചും ഊർജ്ജിതമായ അന്വേഷമാണ് നടന്ന് വരുന്നത്. മച്ചിപ്ലാവ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ.ബിനോജ്, എസ്എഫ്ഒ സന്തോഷ് പി.ജി, സജീവ് ബിഎഫ്ഒ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ റിമാന്റ് ചെയ്തു.
കേസിൽ ആദ്യം മാമലകïം അഞ്ചുകുടി സ്വദേശി രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണൻ, ശക്തിവേൽ, ഒഴുവത്തടം സ്വദേശി രഞ്ചു, പത്താംമൈൽ സ്വദേശി സ്രാമ്പിക്കൽ ആഷിഖ്(26), മാങ്കുളം സ്വദേശി ശശി, കൊരങ്ങാട്ടികുടി സ്വദേശികളായ സന്ദീപ്, സാഞ്ചോ എന്നിവർ പിടിയിലായിരുന്നു.