shmsudheen

തൊടുപുഴ :കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ സഹോദരി ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ(64) കൊലപാതകശേഷം വാഴക്കുളം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വെങ്ങല്ലൂർ ഗുരു ഐ.ടി.സിറോഡിലാണ് സംഭവം. വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയിൽ കാത്തു നിന്ന ഷംസുദ്ദീൻ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു. തുടർന്ന് ഇവർ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറി. തുടർന്ന്‌പോലീസെത്തിയാണ് ഹലീമയെ ആശുപത്രിയിലെത്തിച്ച്ചെങ്കിലും മരണമടഞ്ഞു.

ഷംസുദ്ദീനും ഭാര്യയും തമ്മിൽ രണ്ടുവർഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാൻ ഷംസുദ്ദീൻ എത്തിയപ്പോൾ ഹലീമ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ :ഉമ്മകൊലുസു, യൂനിസ്.