ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഇന്നും നാളെയും പ്രീ മാര്യേജ് കോഴ്സ് നടക്കും. ഇന്ന് രാവിലെ 9.30ന് ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം അദ്ധ്യക്ഷത വഹിക്കും. വൈദികസമിതി യൂണിയൻ പ്രസിഡന്റ് മഹേന്ദ്രൻ ശാന്തി, യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, ഷാജി പുലിയാമറ്റം, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വനിതാ സംഘം സെക്രട്ടറി മിനി സജി എന്നിവർ പ്രസംഗിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാത്യു കോട്ടൂർ, അഡ്വ. കെ.ബി. സെൽവം, പി.കെ. മോഹൻദാസ്, വത്സമ്മടീച്ചർ എന്നിവർ ക്ലാസുകൾ നയിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യോഗത്തിൽ യുവതീ- യുവാക്കളുടെ അച്ഛനമ്മമാർ പങ്കെടുക്കണം. നാലിന് നടക്കുന്ന സമാപനയോഗം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ സി.പി. ഉണ്ണി സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. കെ.എസ്. ജിസ് ജോബി കണിയാൻകുടി, പി.ഡി. അനീഷ് പച്ചിലാംകുന്നേൽ, ഷീല രാജീവ്, ജോമോൻ കണിയാൻകുടി എന്നിവർ സംസാരിക്കും.