കട്ടപ്പന : കെ എ എസ് പരീക്ഷയിൽ എങ്ങനെ ഉന്നത വിജയം നേടാമെന്ന എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റും കോംപറ്റീറ്റർ എഡ്യൂകോറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വെബിനാർ.ഇന്ന് വൈകിട്ട് 7.45 ന് ആരംഭിക്കുന്ന ഓൺലൈൻ സംവാദത്തിൽ റാങ്ക് ജേതാവ് എം അനുശ്രീ പങ്കെടുക്കും.വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8138016029 എന്ന വാട്‌സ്ആപ്പ് നമ്പറിൽ പേര് , സ്ഥലം എന്നിവ സന്ദേശം അയയ്ക്കുക.