തൊടുപുഴ: കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10.30ന് തൊടുപുഴ എംപ്ലോയീസ് ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സർക്കാർ വാഹനങ്ങൾ പരിപാലിക്കുന്നതിനായുള്ള ബോധവത്കരണ ക്ലാസും നടത്തും. സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി. രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.വി. സജി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം കെ.ജി.ഡി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ജയിംസും പി.ഡബ്ല്യു.ഡി മെക്കാനിക്കൽ എൻജിനിയർ എം.കെ. മനോജും ബോധവത്കരണ ക്ലാസും നയിക്കും. ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, റഷീദ് ഇബ്രാഹിം, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ടി.എസ്. നസീർ, എം.ജി. ജയകുമാർ, സി.കെ. മോഹനൻ എന്നിവർ പങ്കെടുക്കും.