വണ്ടമറ്റം: കുറുമ്പാലമറ്റം എലമ്പിലക്കാട്ട് ദേവിക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവവും പൊങ്കാലയും 15 മുതൽ 17 വരെ നടക്കും. ഉത്സവ ദിനങ്ങളിൽ രാവിലെ 5.05ന് നിർമ്മാല്യദർശനം, 5.15ന് അഭിഷേകം, 5.30ന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, 10ന് ഉച്ചപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. 15ന് രാവിലെ 10.30ന് ആയില്യംപൂജ, സർപ്പത്തിന് നൂറും പാലും. 16ന് രാവിലെ 10ന് പൊങ്കാല മഹോത്സവം, 11ന് തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മേൽശാന്തി വിഷ്ണു നമ്പൂതിരി മുല്ലപ്പിള്ളി ഇല്ലം പൊങ്കാല നിവേദ്യം നടത്തും. 11.30ന് മകം തൊഴൽ, 12ന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് ചെണ്ടമേളം, 5.30ന് കുറമ്പാലമറ്റം പാലത്തിന് സമീപത്ത് നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. രാത്രി എട്ടിന് അത്താഴസദ്യം, 8.30ന് കളമെഴുത്ത് പാട്ട്, 9.30ന് വടക്കുംപുറത്ത് ഗുരുതി. 17ന് ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, ഒന്ന് മുതൽ പൂരം ഇടി വഴിപാട് എന്നിവയും നടക്കും.