തൊടുപുഴ: പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 13 മുതൽ 18 വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5.30ന് അഭിഷേകം, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 11ന് ഉച്ചപൂജ. വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ടും എന്നിവ നടക്കും. 13ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ ഒമ്പതിന് തിരുനടയിൽ പൊങ്കാല. 10.30ന് അഭിഷേകം. 11ന് ഘണ്ടാകർണ പുനഃപ്രതിഷ്ഠ. 15ന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം, 11ന് ആയില്യ പൂജ, രാത്രി ഒമ്പതിന് മുടിയേറ്റ്. 16ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, തിരുമുമ്പിൽ പറവയ്പ്, ചെണ്ടമേളം. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി എട്ടിന് തൊടുപുഴ തരംഗണി ഓർകസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, 10ന് മുടിയേറ്റ്. 17ന് പകൽ പൂരം രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, 8.45ന് തറവട്ടം സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ കുംഭകുടം നിറ. ഒമ്പതിന് കുംഭകുടം താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം. 10.30ന് കുംഭകുടം അഭിഷേകം, വൈകിട്ട് 7.30ന് പൂരം എഴുന്നള്ളിപ്പ്, മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന് രാത്രി 11ന് മുടിയേറ്റ്. 18ന് രാത്രി എട്ടിന് ചേർത്തല മരുത്തോർവട്ടം അന്നപൂർണ ഭജൻസിന്റെ ഭജനാമൃതം. 10ന് മുടിയേറ്റ് തുടർന്ന് ഗരുഡൻ തൂക്കം.