ബൈസൺവാലി : എസ്. എൻ. ഡി. പി യോഗം 1212 ശാഖയുടെ ബൈസൺവാലി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭ:പൂയ മഹോത്സവത്തോടനുബന്ധിച്ച് കുടുംബസംഗമവും ശാഖാ ആസ്ഥാനമന്ദിര ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും നാളെ നടക്കും. , ഇന്ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 7.30 ന് കാവടി ഹിഡുംബൻ പൂജ. നാളെ ഗുരുപ്രതിഷ്ഠാ വാർഷികം.

രാവിലെ 10 ന് കുടുംബ സംഗമവും ശാഖാ ആസ്ഥാന മന്ദിര ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണവും നടക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് കുടുംബ സംഗമ സന്ദേശം നൽകും. രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്.ലതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എ.കെ വിജയൻ സ്വാഗതവും ശാഖാ സെക്രട്ടറി വി.കെ ബൈജു നന്ദിയും പറയും.ഉച്ചയ്ക്ക് 12 ന് മഹാഗുരുപൂജയും സമൂഹ പ്രാർത്ഥനയും, വൈകിട്ട് 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പള്ളിവേട്ട പുറപ്പാട്, 9 ന് പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്ത്, കാവടി വിളക്ക്, പള്ളിനിദ്ര.

14 ന് ആറാട്ട് മഹോത്സവം നടക്കും. രാവിലെ 9 ന് പന്തീരടി പൂജ, ശ്രീഭൂതബലി, 9.15 ന് കാവടിനിറ, തുടർന്ന് കാവടി ഘോഷയാത്ര, 11 ന് മന്ദിരം കവലയിലെ ഗുരുമന്ദിരത്തിൽ വിശേഷാൽ ഗുരുപൂജ, 12 ന് കാവടിഅഭിഷേകം, ഉഷപൂജ, വൈകിട്ട് 4 ന് ആറാട്ട് ബലി, 5 ന് ആറാട്ട് പുറപ്പാട്, 6 ന് ആറാട്ട്, 6.30 ന് തിരിച്ചെഴുന്നള്ളിപ്പ്, തുടർന്ന് കൊടിയിറക്ക്, ശ്രീഭൂതബലി, മംഗളപൂജ, രാത്രി 10.30 മുതൽ മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ഗാനമേള എന്നിവ നടക്കും.