
ഉടുമ്പന്നൂർ :ഗ്രാമപഞ്ചായത്ത് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നാൽപ്പതിനായിരം രൂപ വില വരുന്ന ലാപ്‌ടോപ്പ് ആണ് വിതരണം ചെയ്തത്. ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ജമാൽ , രമ്യ അനീഷ്, അതിര രാമചന്ദ്രൻ , കെ.ആർ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോൺ ഗോഡ്രിക് ഗ്രീക്ക് സ്വാഗതവും അസി. സെക്രട്ടറി എ.ജെ ജോൺസൺ നന്ദിയും പറഞ്ഞു