വണ്ടിപ്പെരിയാർ : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ അൻപത്തി എട്ടാം വാർഷിക ആഘോഷ പരിപാടികൾ നടത്തി. കഴിഞ്ഞ വർഷം കൂടുതൽ ഉന്നത വിജയം നേടിയവരെയും മറ്റ് വിഷയങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെയും ആദരിച്ചു .വാർഷികാഘോഷ സമ്മേളനം വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എസ്.പി.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനേടത്ത്, അർ സെൽത്തായി. എം. തങ്ക ദുരൈ, എം.പി. ബാലൻ, ഷാജി കുരിശുംമൂട്, വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി.സുനിൽകുമാർ, സിജിമോൾ ജോസഫ് എന്നിവർ സംസാരിച്ചു.