വണ്ണപ്പുറം: സ്ഥലത്തിന്റ സെറ്റിൽമെന്റ് രജിസ്റ്റർ ആവശ്യപ്പെട്ട അപേക്ഷകന് ബി.റ്റി.ആർ.പകർപ്പ് നൽകുകയും ഇതിന് 300 രൂപ ഫീസ് ഈടാക്കുകയും ചെയ്ത വണ്ണപ്പുറം വില്ലേജ് ഓഫീസർ ഇ.പി.ജോർജിന് വിവരാവകാശ കമ്മീഷണർ 3000 രൂപ പിഴ വിധിച്ചു. പെരുമ്പാവൂർ സ്വദേശിയായ അലൻ ബേബിയുടെ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സെറ്റിൽമെന്റ് രജിസ്റ്റർ വില്ലേജ് ഓഫിസിൽ ലഭ്യ മല്ലെന്നും ആവശ്യമെങ്കിൽ 300 രൂപ അടച്ച് ബി റ്റി ആർ രജിസ്റ്ററിന്റെ പകർപ്പ് വാങ്ങാനും വില്ലേജ് ഓഫീസർ അപേക്ഷകന് മറുപടി നൽകി. ഇതിനെ തുടർന്ന് അപ്പല്ലേറ്റ് അതോറിറ്റിയായ തൊടുപുഴ ഭൂരേഖാ തഹസീൽദാർക്ക് അപേക്ഷ നൽകിയിട്ടും തീരുമാനമാകാത്തതിനെ ത്തുടർന്നാണ് പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. സംസ്ഥാനവിവരാവകാശ കമ്മീഷണർ ഡോ: വിശ്വാസ് മേത്തയുടെ താണ് വിധി. പിഴഅടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുമുണ്ട്.