മൂലമറ്റം: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി മൂലമറ്റത്തുള്ള വീട്ടിലെ കുളിമുറിയിൽ
ഒളിഞ്ഞു നോക്കിയതിനെ തുടർന്ന് പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം മൂലമറ്റം ഭാഗത്തായിരുന്നു സംഭവം.രാത്രി 9 മണിയോടെ ഇയാളെ സംശയകരമായി കണ്ടെത്തുകയായിരുന്നു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ആലാനിക്കൽ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുഴിങ്ങാലിൽ ജഗദീഷ് (28) ആണ് പൊലീസിന്റെ പിടിയിലായത്. പരോളിൽ ഇറങ്ങിയ ഇയാൾ അറക്കുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഇയാൾക്കെതിരെ പരാതി ലഭിച്ചതോടെ കാഞ്ഞാർ പൊലീസ് കാഞ്ഞാർ ടൗണിൽ നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞാർ എസ്എച്ച്ഒ സോൾജി മോൻ ,എസ്‌ഐ ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.