ചെറുതോണി :ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ സി പി എം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ് പ്രകാശനം ചെയ്തു. ജില്ലാ സമ്മേളനം മാർച്ച് 30 ,31, ഏപ്രിൽ 1 തിയതികളിൽ ചെറുതോണിയിൽ ധീരജ് രാജേന്ദ്രൻ നഗറിൽ നടക്കും. ഈ മാസം 20 മുതൽ വിവിധ സെമിനാറുകൾ , കലാ കായിക മത്സരങ്ങളും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. മാർച്ച് 30 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ജാഥ സമ്മേളന നഗറിൽ എത്തിച്ചേരുമ്പോൾ ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബ സംഗമം ചെറുതോണിയിൽ നടക്കും. ലോഗോ പ്രകാശന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ , പ്രസിഡന്റ് പി പി സുമേഷ്. റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു , പി ബി സബീഷ് തുടങ്ങിയവർ പങ്കെടുത്തു.