തൊടുപുഴ: പഞ്ചദിന പ്രവൃത്തിവാരം, പെൻഷൻ അപ്‌ഡേഷൻ, എക്‌സ് സർവ്വീസ്‌മെൻ ജീവനക്കാരുടെ ഫിറ്റ്‌മെന്റ് തുടങ്ങിയ പതിനൊന്നാം ഉഭയകക്ഷികരാറിൽ ധാരണയായ വിഷയങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിംഗ് സംഘനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരും ഓഫീസർമാരും പ്രതിഷേധ ധർണ്ണ നടത്തി. തൊടുപുഴ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖക്ക് മുന്നിൽ നടന്ന ധർണ്ണ യു.എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ് പി സലീം ഉദ്ഘാടനം ചെയ്തു. എസ്. ശ്രീജിത് (എ.ഐ.ബി.ഒ.സി.) എസ്.അനിൽകുമാർ (എൻ.സി.ബി.ഇ.) ജെസിൽ ജെ വേളാച്ചേരിൽ (എ.ഐ.ബി.ഇ.എ.) സനിൽ ബാബു എൻ ( ബി.ഇ.എഫ്.ഐ.) എന്നിവർ സംസാരിച്ചു.