മണക്കാട് : മണക്കാട് ഗ്രാമപഞ്ചായത്തിന്റെയും വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ആർദ്രം 2022, 'ആധുനിക ലോകത്തിലെ കുട്ടികളും മാതാപിതാക്കളും' എന്ന വിഷയത്തെപ്പറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ എം. മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജോഷ്വ ജേക്കബ് ക്ലാസ്സിന് നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സുശീല, സ്റ്റുഡന്റ് കോർർഡിനേറ്റർമാരായ ആൻസ് മരിയ ജനറ്റ്, ജിന്റോ ജോർജ് എന്നിവർ പ്രസംഗിച്ചു.