movie
ടർക്കിഷ് ചലച്ചിത്രം മുജിസെ

തൊടുപുഴ: നാലു ദിവസമായി നടന്നു വരുന്ന തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ചലച്ചിത്ര മേളയുടെ നാലു ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനാറു സിനിമകൾ പ്രദർശിപ്പിച്ചു. ഇന്നു വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങിൽ നഗരസഭ വൈസ്‌ചെയർപേഴ്‌സൺ ജെസി ജോണി അദ്ധ്യക്ഷത വഹിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു പത്മകുമാർ , ഷീജ ഷാഹുൽ , ഇടുക്കി പ്രസ് ക്‌ളബ് സെക്രട്ടറി വിനോദ് കണ്ണോളിൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ കെ.എം. ബാബു, തപസ്യ ജില്ലാ പ്രസിഡന്റ് വി.കെ സുധാകരൻ, കന്നഡ സംവിധായകൻ സോളമൻ.കെ ജോർജ് , ചലച്ചിത്ര നടി റോസ്‌ന ജോഷി, എഫ്. എഫ്. എസ്. ഐ റീജിയണൽ കമ്മിറിയംഗം യു.എ. രാജേന്ദ്രൻ , സിൽവർ ഹിൽസ് സിനിമാസ് ഡയറക്ടർ ശ്രാവൺ കെ.ദേവ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

ഇന്ന് രാവിലെ 11 മണിക്ക് ഓസ്‌കാർ പുരസ്‌കാരം നേടിയ ഗ്രീൻ ബുക്ക്, 2.30 ന് വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഇന്റൻസ്റ്റെല്ലാർ, 5.45 ന് ടർക്കിഷ് ചലച്ചിത്രം മുജിസെ 2 ലവ്, 8.30 ന് ബ്രിട്ടീഷ് ചലച്ചിത്രമായ ലോക്ക് എന്നിവ പ്രദർശിപ്പിക്കും.