തൊടുപുഴ: ഇടുക്കി പ്രസ് ലീഗ് ക്രിക്കറ്റ് (ഐ.പി.എൽ) ​ടൂർണമെന്റിനുള്ള ഇടുക്കി പ്രസ്ക്ലബ്ബ് ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പ്രസ്ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ജിടെക് കമ്പ്യൂട്ടർ എജ്യൂക്കേഷൻ ജില്ലാ ഡയറക്ടർ നോബി സുദർശൻ പ്രസ് ക്ലബ് ടീം ക്യാപ്ടൻ സോജൻ സ്വരാജിന് ജഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു. ജി.ടെക് കമ്പ്യൂട്ടേഴ്‌സാണ് ജഴ്‌സി സ്‌പോൺസർ ചെയ്തത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷനായി. സെക്രട്ടറിവിനോദ് കണ്ണോളി, എക്‌സിക്യൂട്ടീവ് അംഗം വിൽസൺ കളരിക്കൽ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ എട്ടു മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.