treesajose

തൊടുപുഴ : തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങി നൽകി. ശരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക്ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മററി ചെയർ പേഴ്‌സൺ മാരായ ഗ്ലോറി കെ.എ , ലാലി ജോയി , ഭരണ സമിതിയംഗ ങ്ങളായ ജോബി പൊന്നാട്ട്, ജിജോ കഴിക്കിച്ചാലിൽ, ഇ . കെ.അജി നാസ് , എ. ജയൻ സുനി സാബു , ബിന്ദു ഷാജി ,അന്നു അഗസ്റ്റിൻ ,ബി.ഡി.ഒ.ജയൻ വി.ജി. സ്വാഗതവും ചൈൽഡ് ഡവലപ്പ്‌മെന്റ് ഓഫീസർ സി സിലിയാമ്മ നന്ദിയും പറഞ്ഞു.അസ്ഥി വൈകല്യം ഉള്ള 17 പേർക്കും കേൾവിശക്തി കുറഞ്ഞ 10 പേർക്കുമാണ് ഉപകരണങ്ങൾ നൽകിയത്