കട്ടപ്പന: എസ് എൻ ഡി പിയോഗം മലനാട് യൂണിയന്റെനേതൃത്വത്തിൽ നടത്തുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് സി.കെ.വത്സ, വൈദികസമിതി പ്രസിഡന്റ് സുരേഷ് ശാന്തികൾ, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ പി ബിനിഷ് എന്നിവർ പ്രസംഗിച്ചു.ഗുരുദേവന്റെ ദാമ്പത്യ സങ്കൽപ്പമെന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത്,കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ എന്നിവർ ക്ലാസ് നയിച്ചു.ഇന്ന് രാവിലെ 9 മുതൽ 3. 30 വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സ് നയിക്കും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എസോമൻ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കും.