മുട്ടം: ജില്ലയിൽ ഏറ്റവും നല്ല വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മുട്ടം സ്വദേശിയും കുടയത്തൂർ വില്ലേജ് ഓഫീസറുമായ കെ ഗോപകുമാറിനെ മുട്ടം വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വികസന സമിതി ചെയർമാൻ പി എസ് രാധാകൃഷ്ണൻ, പ്രസിഡന്റ് ജോസഫ് പഴയിടം, വൈസ് പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, സെക്രട്ടറി കെ കെ നാരായണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.