കുട്ടിക്കാനം: തൊഴിൽ അന്വേഷകർക്ക് ആവശ്യമായ അവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ജലവിഭവ പ് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ 2022 ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാഴൂർ സോമൻ എം.എൽഎ അദ്ധ്യക്ഷത വഹിച്ചു.
സ്‌കിൽ ക്ലബുകളുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഓൺലൈനായി നിർവഹിച്ചു
യോഗത്തിന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് സ്വാഗതം ആശംസിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കിൽ കമ്മിറ്റിയും സംയുക്തമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്. വിവിധ മേഖലകളിലായി 40 കമ്പനികളും 600 ഓളം തൊഴിലന്വേഷകരും മെഗാ ജോബ് ഫെയറിൽ പങ്കെടുത്തു.കോളേജ് പ്രിൻസിപ്പൽ ഡോ. പി. റോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം തോമസ് അറക്കപ്പറമ്പിൽ, ജില്ലാ പ്ലാനിങ് ആഫീസർ ഡോ. സാബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.