അടിമാലി: ജില്ലാ പുസ്തകോത്സവം അടിമാലി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കെ എം ബാബു ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായി സാഹിത്യ ക്വിസ്, കാവ്യ സദസ്സ്, നാടൻപാട്ട്, ഗാനമേള തുടങ്ങിയവ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ ജി സത്യൻ, സ്വാഗത സംഘം ചെയർമാൻ പി .എൻ ചെല്ലപ്പൻ നായർ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ, സാഹിത്യകാരൻമാരായ ഡോ.എം രാജിവ് കുമാർ, ജോസ് കോനാട്ട്, ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിനു സ്‌കറിയ, അടിമാലി കാർഷികഗ്രാമവികസന ബാങ്ക് പ്രസിഡന്റ് റ്റി കെ ഷാജി തുടങ്ങിയവർ സംബദ്ധിച്ചു.14ന് പുസ്തകോത്സവം സമാപിക്കും.