അടിമാലി :ഗ്രാമപഞ്ചായത്തിൽ ബാലസഭാ പ്രതിനിധി സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി രാജീവ് ചെല്ലാനം ടൈം മാനേജ്‌മെന്റ് എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ് നയിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ, ഐസിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.