തൊടുപുഴ:കൊവിഡിന്റെ മറവിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടിയിൽ നിന്ന് മരുന്നു കമ്പനി മാനേജുമെന്റുകൾ പിൻമാറണമെന്ന് ഭാരതിയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ (ബി.എം.എസ്.ആർ.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ്.ആർഎ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അജിത്കുമാർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ പ്രസിഡന്റ് ഹരീഷ് വാസുദേവ് അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിശാൽ ചന്ദ്രൻ, ബി.എം.എസ്.ആർ.എ സംസ്ഥാന സെക്രട്ടറി വിനയകുമാർ, ആർ.എസ്.എസ്. ജില്ല ബൗദിക് പ്രമുഖ് എ. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഹരീഷ് വാസുദേവ് (ജില്ലാ പ്രസിഡന്റ്)
വിശാൽ ചന്ദ്രൻ (ജില്ലാ സെക്രട്ടറി),അഭിജിത് മോഹനൻ (ട്രഷറർ),ഗിരീഷ് എസ്.ബി,സജിത്ത് മോഹൻകുമാർ, കൃഷ്ണകുമാർ കെ.ജി(വൈസ് പ്രസിഡന്റുമാർ),അജിത് കെ.ആർ, നമസൂര്യ, അനിൽകുമാർ,(ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തിര്െടുത്തു.