 
കട്ടപ്പന : കുന്തളംപാറയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.
വാഹനത്തിന്റെ സീറ്റും പടുതയും വലിച്ചു കീറി സ്വകാര്യ വർക്ക്‌ഷോപ്പ് ജീവനക്കാരനായ കുന്തളംപാറ സ്വദേശി സനീഷ് മോഹനന്റെയാണ് ഓട്ടോ.വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. എല്ലാദിവസവും വീടിനോട് ചേർന്ന് റോഡരികിലാണ് വാഹനം നിർത്തിയിടുന്നത്.പിറ്റേന്ന് രാവിലെ ഓട്ടോറിക്ഷ എടുക്കാൻ എത്തിയപ്പോഴാണ് സീറ്റുംപടുതായുടെ ഒരു വശവും നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്.ഇത് രണ്ടാം തവണയാണ് വാഹനങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടാകുന്നതെന്ന് സനീഷ് പറഞ്ഞു.മുൻപ് സഹോദരി ഭർത്താവിന്റെ ഓട്ടോയുടെ ചില്ലുകൾ തകർത്തിരുന്നു.ഇരുവാഹനങ്ങൾക്കുമായി 15000 രൂപയുടെ നഷ്ടം ഉണ്ടായി.അക്രമ സംഭവുമായി ബന്ധപ്പെട്ട് ഉടമ കട്ടപ്പന പൊലീസിൽ പരാതി നൽകി.