purapuzha

തൊടുപുഴ: പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി.രാവിലെ 9 ന് തിരുനടയിൽ പൊങ്കാല. അർപ്പിച്ചു.അനിൽ ദിവാകരൻ നമ്പൂതിരി ദീപം പകർന്നു. ഇന്ന് ക്ഷേത്രച്ചടങ്ങുകൾ. നാളെ രാവിലെ 9 ന് നാരായണീയ പാരായണം, 11 ന് ആയില്യംപൂജ, വിശേഷാൽ സർപ്പപൂജ,രാത്രി 9 ന് മുടിയേറ്റ്. 16 ന് രാവിലെ 8 മണിക്ക് ശ്രീബലി എഴുന്നള്ളിപ്പ്, തിരുമുൻപിൽ പറവയ്പ്പ്, ചെണ്ടമേളം. വൈകിട്ട് 5 ന് കാഴ്ച്ചശ്രീബലി, രാത്രി 8 ന് തൊടുപുഴ തരംഗണി ഓർക്കസ്ട്ര യുടെ ഭക്തി ഗാനമേള, 10 ന് മുടിയേറ്റ്. 17 ന് പകൽപൂരം 8.45 ന് തറവട്ടം സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ കുംഭകുടം നിറ, 9ന് കുംഭകുടം താലപ്പൊലി ഘോഷയാത്ര .10.30 കുംഭകുടം അഭിഷേകം, വൈകിട്ട് 730 ന് പൂരംഎഴുന്നള്ളിപ്പ് മുവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന്, രാത്രി 11 ന് മുടിയേറ്റ്. 18 ന് രാത്രി 8 ന് ചേർത്തല മരുത്തോവട്ടം അന്നപൂർണ ഭജൻസി ഭജനാമൃതം, 10 ന് മുടിയേറ്റ് തുടർന്ന് ഗരുഡൻ തൂക്കം.