അടിമാലി: കാെന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്‌സിന്റെ താൽക്കാലിക ഒഴിവുണ്ട്. ജനറൽ നഴ്‌സിങ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആയിരിക്കും. പാലിയേറ്റീവ് കെയർ പരിചരണത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. അർഹരായവർ 14ന് ഉച്ച കഴിഞ്ഞ് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കാെന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം.