നെടുങ്കണ്ടം :കുരുമുളക് മോഷണക്കേസിൽ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു . പൊന്നമലയിൽ കഴിഞ്ഞ ഒരാഴ്ചയായി കുരുമുളക് മോഷണം പതിവായിരുന്നു. കാരിത്തോട് സ്വദേശി വിഷ്ണു, കരടിവളവ് സ്വദേശി സുബിൻ എന്നിവരാണ് പിടിയിലായത്.
പൊന്നമല കുഴിപ്പള്ളിൽ സണ്ണി, കൊച്ചുകരോട്ട് സജി, പുല്ലാനിക്കൽ സജി എന്നിവരുടെ കുരുമുളകാണ് മോഷണം പോയത്. സണ്ണിയുടെ ഉണങ്ങാനിട്ടിരുന്ന 15 കിലോ ഉണക്ക കുരുമുളകും കൊച്ചുകരോട്ട് സജിയുടെ 60 കിലോ പച്ച കുരുമുളകും പുല്ലാനിക്കാവിൽ സജിയുടെ ഉണങ്ങിയ കുരുമുളകുമാണ് മോഷണം പോയത്. കൊച്ചുകാരോട്ട് സജിയുടെ 60 കിലോ പച്ച കുരുമുളക് മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. മറ്റുള്ള 2 കേസുകളിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിൽ ഒരു കേസിൽ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. പരാതിയെ തുടർന്ന് നെടുങ്കണ്ടം
സിഐ ബി.എസ്.ബിനു, എസ്‌ഐ പി.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. കുരുമുളകുമായി പോകുന്ന സിസിടിവി ദൃശ്യത്തിൽ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.