തൊടുപുഴ: ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കണമെന്നും ക്ഷേമനിധിയിൽ ചേർന്ന് കാലാവധി പൂർത്തിയായവർക്കും ആനുകൂല്യങ്ങൾ നൽകണമെന്നും ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇന്ദുകലാധരൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ, സംസ്ഥാന സെക്രട്ടറിമാരായ വി.എൻ. ഗോപാലകൃഷണൻ, വി.വി. ശശിമോൻ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ടി.എസ്. ഷംസുദ്ദീൻ തൊടുപുഴ (പ്രസിഡന്റ്), പി. അനൂപ് ഉടുമ്പഞ്ചോല (ജന. സെക്രട്ടറി), നവാസ് ഷേർഖാൻ അടിമാലി (ട്രഷറർ), ജീവൻലാൽ ഉടുമ്പഞ്ചോല, ബെന്നി കട്ടപ്പന (വൈസ് പ്രസിഡന്റുമാർ), ബാബു എം. തോമസ് രാജകുമാരി, ബിന്ദു പീരുമേട് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.