കാപ്പ് : കാപ്പ് വാണർകാവ് ദേവീക്ഷേത്രത്തിൽ പൂരോത്ര മഹോത്സത്തിന് തുടക്കമായി. 19 ന് സമാപിക്കും. തന്ത്രിമുഖ്യൻ വേഴപ്പറമ്പിൽ കൃഷ്ണൻ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. 16 വരെ എല്ലാ ദിവസവും രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 17 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ രാത്രി 9 ന് എതിരേൽപ്പ്,​ 10 ന് തീയ്യാട്ട്,​ 12 ന് ഗരുഡൻതൂക്കം,​ 2 ന് തൂക്കം കുത്തൽ,​ 18 ന് രാവിലെ പതിവ് പൂജകൾ,​ 9.30 ന് കുംഭകുടം- താലപ്പൊലി നിറ തലമറ്റം മഹാദേവ സന്നിധിയിൽ,​ 10 ന് കുംഭകുടം താലപ്പൊലി ഘോഷയാത്ര,​ 12 ന് കുംഭകുടം- താലപ്പൊലി- അഭിഷേകം,​ കലംകരിക്കൽ,​തുടർന്ന് മഹാപ്രസാദ സദ്യ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 8.30 ന് വലിയ തീയ്യാട്ട്,​ 9 ന് ഉത്രം ഇടി,​ 19 ന് രാവിലെ പതിവ് പൂജകൾ,​ 9ന് തൃക്കൊടിയിറക്ക്,​ 9.30 ന് ആറാട്ട് എഴുന്നള്ളിപ്പ് തലമറ്റം ക്ഷേത്ര കടവിലേക്ക്,​ 10 ന് ആറാട്ട്,​ ആറാട്ട് പൂജ,​ ആറാട്ട് വരവ്,​ 10.30 ന് തിരുമുമ്പിൽ പറവയ്പ്പ്,​ വലിയ കാണിക്ക,​ ഇരുപത്തിയഞ്ച് കലശാഭിഷേകം,​ ഉച്ചപൂജ .