തൊടുപുഴ: ഇടവെട്ടി വനത്തിൽ തീപടർന്നത് പരിഭ്രാന്ത്രി സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഇടവെട്ടിയിലെ കുട്ടി വനമെന്ന് വിളിക്കുന്ന വനത്തിൽ തീ പടർന്നത്. ഒരേക്കർ ഭാഗത്തോളം തീ പടർന്ന് കാട് കത്തി നശിച്ചു. വനത്തിനോടടുത്ത് നിരവധി വീടുകളാണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് തീ പടരുന്നതിന് മുമ്പ് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.