നെടുങ്കണ്ടം : ഇറക്കത്തിൽ ഒട്ടോറിക്ഷ കാരന്റെ അഭ്യാസപ്രകടനം. ഇറക്കത്തിൽ ന്യൂട്ടറാക്കിയ ഒട്ടോറിക്ഷക്കൊപ്പം നടന്ന ഡ്രൈവറേയും ഒട്ടോയും നെടുങ്കണ്ടം ടൗണിലെ ടാക്‌സി ഡ്രൈവേഴ്‌സ് അംഗങ്ങൾ ചേർന്ന് തടഞ്ഞ് നിർത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നെടുങ്കണ്ടം കിഴക്കേക്കവലയിലെ പൊതുജനങ്ങളെയും ടാക്‌സി ഡ്രൈവറമാരെ പരിഭ്രാന്തിയിലാക്കി കൊണ്ട് ന്യുട്ടറിൽ ഓടിവരുന്ന ഒട്ടോയ്ക്ക് ഒപ്പം മുനിയറ സ്വദേശി സുരേഷ് വണ്ടിയിൽ പിടിച്ച് നടന്ന് വന്നത്. ഓടികൂടിയ ഡ്രൈവർമാർ വാഹനവും ഡ്രൈവറേയും തടയുകയും ഒട്ടോ മുമ്പോട്ട് പോകാതിരിക്കുവാൻ ടയറിന്റെ അടിയിൽ കല്ലു വെയ്ക്കുകയും ചെയ്തു. നെടുങ്കണ്ടം കിഴക്കേകവലയിൽ പൊലിസ് സ്‌റ്റേഷന് എതിർവശത്തായുള്ള ടാക്‌സി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്.പരാതിയെ തുടർന്ന് നെടുങ്കണ്ടം ജോയന്റ് ആർടിഒ ഓഫീസിലെ എംവിഐ സുരജ് സ്ഥലത്തെത്തിനിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. വാഹനം ഓടിച്ച സുരേഷിന് ലൈസൻസ് ഇല്ലായിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലവധി കഴിഞ്ഞതും ഇൻഷ്വറൻസ്, പുക എന്നിവയുടെ തീയതി കഴിയുകയും ചെയ്തു. വാഹനത്തിന്റെ ബോഡിയിൽ പല വർക്കുകളും നടത്തിയതും തുരുമ്പെടുത്ത നിലയിലുമാണ്. വാഹനം നിരത്തിറിക്കുവാൻ കഴിയാത്ത അവസ്ഥയിലായിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുക്കുകയാണെന്ന് എംവിഐ സുരജ് പറഞ്ഞു.