നെടുങ്കണ്ടം: ജനശ്രീ മിഷൻ നെടുങ്കണ്ടം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനാചരണം നടത്തി. വിവിധ മേഖലകളിലെ വനിതകളെ ആദരിച്ചു. ജില്ലാ ചെയർമാൻ വൈ.സി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ കെ.കെ.സത്യദേവ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എൻ.ഗോപി മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.രാമചന്ദ്രൻ, കെ.എസ്.ഷൈല, എം.എസ്.മഹേശ്വരൻ, അനിൽ കട്ടുപ്പാറ, സോണിയ എന്നിവർ പ്രസംഗിച്ചു.