പീരുമേട്: ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളർന്നുവരുന്ന പരുന്തുംപാറയിൽ അമിനിറ്റി സെന്റർ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കുന്നതിന് പത്തുകോടി രൂപ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. പ്രകൃതിമനോഹരമായ പരന്തുംപാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ അടിസ്ഥാന സൗകര്യ പ്രശ്‌നം പരുന്തുംപാറയുടെ വളർച്ചക്ക് തടസമായിരുന്നു. അമിനിറ്റി സെന്ററും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കുന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്നതിന് കഴിയും. ഏതു സമയവും മൂടിക്കിടക്കുന്നകോടമഞ്ഞും തണുത്ത കാറ്റും പരുന്തുംപാറ യിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു പ്രധാന ഘടകങ്ങളിലൊന്ന് ഒട്ടേറെ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മൊട്ടക്കുന്നുകളും പരന്നുകിടക്കുന്ന വിശാലമായ പ്രദേശവും ടാഗോർ ഹെഡ്ഡും വിനോദ സഞ്ചാരികളെ ആഘർഷിക്കുന്ന ഘടകമാണ് . മകരവിളക്ക് സമയത്ത് അയ്യപ്പജ്യോതി ദർശിക്കുന്നതിന് തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും ആയിരക്കണക്കിന് ഭക്തർ മകരജ്യോതി ദർശിക്കാൻ പരുംന്ത പാറയിൽനേരത്തെ തന്നെ എത്തി കാത്തിരിക്കാറുണ്ട് . ഇവിടെ വിനോദസഞ്ചാര സാദ്ധ്യത കണക്കിലെടുത്ത് 10 കോടി അനുവദിച്ചത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്.