മൂലമറ്റം: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി മൂലമറ്റത്തുള്ള വീട്ടിലെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ സംഭവത്തിൽ അറസ്റ്റിലായ കുഴിങ്ങാലിൽ ജഗദീഷിനെ (28) റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മൂലമറ്റം ഭാഗത്തുള്ള വീട്ടിലെ കുളിമുറിയിൽ രാത്രി 9 ന് ഒളിഞ്ഞ് നോക്കിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു. കാമുകിയെ സ്വന്തമാക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയതാണ് കേസ്. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2013 നടന്ന കൊലപാതകത്തിലാണ് ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ വാസം അനുഭവിച്ച് വന്നിരുന്നത്.ഇതിനിടെ പരോളിലിറങ്ങിയാണ് വീണ്ടും കേസിൽപ്പെട്ട് റിമാൻഡിലായത്.