തൊടുപുഴ : കേരളാ സാഹിത്യ വേദിജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും സൃഷ്ടികളുടെ അവതരണവും നടന്നു. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. തിരകഥാകൃത്തും ഗാനരചയിതാവും സംവിധായകനുമായ സജിതാ ഭാസ്കർ,​ ബോഡിബിൽഡിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയ ജിത്തുരാജ്.കെ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം,​ ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം,​ കവികളായ രമ.പി. നായർ,​ മധു പത്മാലയം,​ കൗസല്യ കൃഷ്ണൻ,​ പാപ്പിക്കുട്ടിയമ്മ,​ കല്യാണി വാസുദേവ്,​ കാർത്ത്യായനി കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.