പീരുമേട്: പാമ്പനാറിൽ നിന്നും ഉത്ഭവിച്ച് പമ്പയിൽ ചെന്ന് ചേരുന്ന കല്ലാർ തോട് ശുചീകരിച്ചു. ജല സ്രോതസ് കളുടെ ശുചീകരണത്തിന്റെ ഭാഗമായി നടന്ന കല്ലാർ തോടിന്റെ ശുചീകരണം ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു .വാർഡ് അംഗം എ. രാമൻ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് നാട്ടുകാരാണ് ശ്രമദാനത്തിൽ പങ്കെടുത്തത്.