തൊടുപുഴ: തൊടുപുഴ ബി.എഡ് സെന്ററിലെ 2000-01 വർഷത്തെ അദ്ധ്യാപക വിദ്യാർത്ഥി കുട്ടായ്മയായ 'സൈഗൈ' ബി.എഡ് സെന്ററിൽ ഒത്ത് ചേർന്നു. കോഡിനേഷൻ കമ്മറ്റി ചെയർമാൻ അലോഷ്യസ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പ്രൊഫ. ഡോ: ടി.വി തുളസി ധരൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യു സി റ്റി. ഇ .പ്രിൻസിപ്പൽ ഡോ: ടി.എ. സ്റ്റീഫൻ മുൻ അദ്ധ്യാപകരായ പി.ആർ. സുകുമാരൻ, ഡോ: ഷാജി മോൻ, കെ.കെ.സുജ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാഹിൻ അലിയാർ, ലിജോമോൻ, മായ സി.കെ, ശ്രീകല ദേവി എം.എസ്, സജി മാത്യു, സിന്റോ കെ. ഇട്ടിയച്ചൻ, ഫുക്കാർ അലി, റഫീക്ക് പള്ളത്ത്പറമ്പിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.