kpn

• ചെറുപ്പക്കാരായ സംരംഭകരെ കണ്ടെത്തി അവരുടെശേഷി വികസിപ്പിച്ച് പശ്ചാത്തല സൗകര്യം നൽകുന്നതിന് പ്രാധാന്യ നൽകിയാണ്‌മേള ഒരുക്കിയത്


കട്ടപ്പന : ചെറുകിട യുവ സംരംഭകരെ പരിചയപ്പെടുത്തുന്ന വ്യവസായ ഉത്പ്പന്ന പ്രദർശന വിപണനമേളയ്ക്ക് ഇന്ന് സമാപനമാകും.45 ഓളം പ്രദർശന സ്റ്റാളുകൾ ആയിരക്കണക്കിനാളുകൾ സന്ദർശിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച മുതലാണ് കട്ടപ്പന മുൻസിപ്പൽ സ്‌റ്റേഡിയത്തിൽമേള ആരംഭിച്ചത്.ഇടുക്കി ജില്ലയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായിട്ടാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽകേരള ചെറുകിട വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ വിവിധ തരം വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേള ഇൻഡ് എക്‌സ്‌പോ 2022 എന്നമേള നടത്തുന്നത്.പ്രദർശനമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും, സാങ്കേതിക ശിൽപ്പശാലകളും,നിക്ഷേപക സംഗമവും ഒരുക്കിയിട്ടുണ്ടായിരുന്നു.

• ഇടുക്കിയിലെ മൂല്യവർധിത ഉത്പന്നങ്ങൾക്ക് പ്രധാന്യം ഒരുക്കി

'ഒരു ജില്ല ഒരു ഉത്പന്നം ' പദ്ധതി പ്രകാരം ഇടുക്കി ജില്ലയിൽ പ്രാധാന്യം നൽകിയിരിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളിലെ മൂല്യവർധിത ഉത്പന്നങ്ങൾ,നൂതന ഭക്ഷ്യ വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, പുതിയതായി വികസിപ്പിച്ചെടുത്ത യന്ത്ര സാമഗ്രികൾ മുതലായവയാണ് കൂടുതലായി പ്രദർശിപ്പിച്ചത്.ഒപ്പം ഇടുക്കിയിലെ ചിത്ര കലാകാരൻമാരുടെ സാന്നിധ്യവുംമേളയ്ക്ക് അലങ്കാരമായി. ചെറുപ്പക്കാരായ സംരംഭകരെ കണ്ടെത്തി അവരുടെശേഷി വികസിപ്പിച്ച് പശ്ചാത്തല സൗകര്യം നൽകുകയും അത് വഴി ജില്ലയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുകയുമാണ് ഇത്തരം പ്രദർശനമേളകളുടെ ലക്ഷ്യം.


കട്ടപ്പനയിൽ നടക്കുന്ന വ്യവസായ മേളയിൽ നിന്ന്