കുമളി: പ്രളയത്തിൽ തകർന്നപോയ വീടിനു പകരം പുതിയ വീട് നിർമ്മിച്ചു നൽകി. വർക്ക് ഷോപ്പ് കൂട്ടായ്മ മാതൃകയായി. കുമളി സ്വദേശി ജയരാജിന്റെ കുടുംബത്തിനാണ് സംഘടനയുടെ സഹായം ലഭിച്ചത്. ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് എന്ന സംഘടനയാണ് തങ്ങളുടെ അംഗത്തിന് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ. നിർവ്വഹിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് ആണ് വീട് നിർമ്മിച്ചു നൽകിയത്യത്.2019 ലെ ഉരുൾപൊട്ടലിൽ ജയരാജിന്റെ വീടും വീട്ടുപകരണങ്ങളും പൂർണമായും ഒലിച്ചപോയിരുന്നു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട്ട്,ജില്ലാ പ്രസിഡന്റ് കെ ഭാസ്‌കരൻ എന്നിവർ താക്കോൽ കൈമാറി. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ജില്ലാ സെക്രട്ടറി എം കെ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറികെ ജി ഗോപകുമാർ ,സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണൻ , യൂണിറ്റ് പ്രസിഡന്റ് കെ ജി.വർഗീസ് എന്നിവർ പങ്കെടുത്തു